The Space Between Us · കഥകൾ
“എന്റെ ആത്മാവിനെ പകുത്തെടുത്ത് ഞാൻ നമ്മുടെ പ്രണയത്തിന്റെ ശവകുടീരത്തിൽ നിനക്കൊരു പൂച്ചെണ്ടായി അർപ്പിക്കും. അന്നും നീ എന്റെ സ്നേഹത്തെ പുച്ഛിച്ചു തള്ളും; അവഗണനകൾ തെയ്യമാടിയ ആകാശത്തുനിന്ന് മഴമേഘങ്ങൾ പെയ്തുതീരുന്ന ആ പകലിന്റെ നോവിൽ നിന്റെ മുറിവേറ്റ ഹൃദയം പെരുമഴകളെ പേടിച്ചു കരയും. നഷ്ടഭീതി പരത്തുന്ന ആ തെളിഞ്ഞ രാവിൽ ഒരു സ്വപ്നമായി ഞാൻ നിന്റെയുള്ളിൽ വീണ്ടും പൊട്ടിമുളയ്ക്കും. അതിന്റെ വേരുകൾ നിന്റെ ഹൃദയത്തിലാഴ്ത്തി നിന്നെ ഞാൻ വരിഞ്ഞുമുറുക്കും. പ്രണയഭാരം താങ്ങാനാവാതെ നിന്റെ കണ്ണുകൾ രക്തം ചുരത്തുമ്പോൾ, അവ മണ്ണിൽ തൊടാതെ ബാഷ്പമായി ആ ഇരുളിലേക്ക് അലിഞ്ഞുചേരും. ആ പ്രണയസ്വപ്നങ്ങളുടെ ചിതറിയ രക്തശകലങ്ങൾ മേഘങ്ങളിലൂടെ വളർന്ന് ആകാശത്ത് പകലുകളിൽ മഴവില്ല് തീർക്കും. അതിരുകളില്ലാത്ത വർണ്ണങ്ങളുടെ ആ ലോകത്ത്, നമ്മളുണ്ടാക്കിയ ഈ അകലങ്ങളിൽ ( The Space Between Us) ഞാനും നീയുമെന്ന പ്രണയനിഴലുകൾ നമ്മെയോർത്തു തേങ്ങും.”
— ഷാൻ അറക്കൽ